പ്രതീക്ഷകളെല്ലാം ഇനി സിന്ധുവില്‍ മാത്രം

Published : Aug 04, 2018, 07:25 AM IST
പ്രതീക്ഷകളെല്ലാം ഇനി സിന്ധുവില്‍ മാത്രം

Synopsis

യമാഗൂച്ചിനും സിന്ധുവും ഇതിന് മുൻപ് പത്ത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിൽ സിന്ധുവും നാലിൽ യമാഗൂച്ചിയും ജയിച്ചു

നാന്‍ജിംഗ്: ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം പി.വി. സിന്ധു ഇന്നിറങ്ങും. ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയാണ് സിന്ധുവിന്‍റെ എതിരാളി. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരിയാണ് സിന്ധു.

യമാഗൂച്ചിനും സിന്ധുവും ഇതിന് മുൻപ് പത്ത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിൽ സിന്ധുവും നാലിൽ യമാഗൂച്ചിയും ജയിച്ചു. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്‍ ജപ്പാന്‍റെ നൊസോമി  ഒകുഹാരയെ തോൽപിച്ചാണ് സിന്ധു സെമിയിലെത്തിയത്.

നേരിട്ടുള്ള ഗെയ്മുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. ഇതേസമയം സൈന നേവാളും സായ് പ്രണീതും ക്വാർട്ടറിൽ പുറത്തായതോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇനി സിന്ധുവില്‍ മാത്രമാണ്. 
 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു