ഏഷ്യാകപ്പ്: ഇന്ത്യന്‍ ടീമിന് ആശ്വാസമായി ഐസിസി

Published : Sep 09, 2018, 10:31 PM ISTUpdated : Sep 10, 2018, 05:33 AM IST
ഏഷ്യാകപ്പ്: ഇന്ത്യന്‍ ടീമിന് ആശ്വാസമായി ഐസിസി

Synopsis

ഹോങ്കോംഗിനെതിരായ മത്സരങ്ങള്‍ക്ക് ഏകദിന പദവി ലഭിക്കും. നേരത്തെ ഇതു സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നു. 

ദുബായ്: ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസിയുടെ ഏകദിന പദവി. ഐസിസിയുടെ ഏകദിന പദവിയില്ലാത്ത ഹോങ്കോംഗിന്‍റെ എല്ലാം മത്സരങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമാണ് ഹോങ്കോംഗ്. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. 

ഇന്ത്യയുടെ പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോംഗ്. ഹോങ്കോംഗിന്‍റെ കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളുടെ ഏകദിന പദവി നഷ്ടമാകുമോ എന്ന് നേരത്തെ ആശങ്കകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 16ന് പാക്കിസ്ഥാനെതിരെയും 18ന് ഇന്ത്യക്കെതിരെയും ഹോങ്കോംഗ് മത്സരം കളിക്കുന്നുണ്ട്. ഐസിസിയുടെ നീക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആശ്വാസകരമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍