ഒളിംപിക് പോഡിയം പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് മന്‍ജീത് സിംഗ്

By Web TeamFirst Published Sep 5, 2018, 11:58 AM IST
Highlights

ടാര്‍ജറ്റ് ഒളിംപിക് പോഡിയം(ടോപ്)പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് മന്‍ജീത് സിംഗ്. സ്‌പോണ്‍സറോ ജോലിയോ ഇല്ലാത്ത തനിക്ക് സാമ്പത്തിക സഹായമില്ലാതെ അത്‍ലറ്റിക്‌സില്‍ തുടരാന്‍ പ്രയാസമാണെന്നും മന്‍ജീത് പറഞ്ഞു.

ദില്ലി: ടാര്‍ജറ്റ് ഒളിംപിക് പോഡിയം(ടോപ്)പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് മന്‍ജീത് സിംഗ്. സ്‌പോണ്‍സറോ ജോലിയോ ഇല്ലാത്ത തനിക്ക് സാമ്പത്തിക സഹായമില്ലാതെ അത്‍ലറ്റിക്‌സില്‍ തുടരാന്‍ പ്രയാസമാണെന്നും മന്‍ജീത് പറഞ്ഞു.

2020ലെ ടോക്യോ ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് ടാര്‍ജറ്റ് ഒളിംപിക് പോഡിയം. ജക്കാര്‍ത്തയില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണെ ഞെട്ടിച്ചാണ് മന്‍ജിത് 800 മീറ്ററില്‍ സ്വര്‍ണം നേടിയത്. രണ്ടുവര്‍ഷമായി തൊഴില്‍ രഹിതനായ മന്‍ജിത് സ്വന്തം ചെലവിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.

അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹം. ഇതിനായി തന്നെയും ടോപ്പില്‍ ഉള്‍പ്പെടുത്തണം.ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി താന്‍ മികവ് തെളിയിച്ചെന്നും മന്‍ജിത് പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

click me!