ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ശുഭദിനം; സഞ്ജീവ് രജ്‌പുതിന് വെള്ളി

Published : Aug 21, 2018, 01:16 PM ISTUpdated : Sep 10, 2018, 01:17 AM IST
ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ശുഭദിനം; സഞ്ജീവ് രജ്‌പുതിന് വെള്ളി

Synopsis

50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്‌പുതിന് വെള്ളി. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരിയിലൂടെ ഇന്ത്യ ഗെയിംസിലെ മൂന്നാം സ്വര്‍ണം നേടിയിരുന്നു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ‍50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്‌പുതിന് വെള്ളി. ഈ വിഭാഗത്തില്‍ ചൈനീസ്, ജപ്പാന്‍ താരങ്ങളാണ് സ്വര്‍ണവും വെങ്കലവും നേടിയത്. ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ ജേതാവായിരുന്നു രജ്‌പുത്. 

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരിയിലൂടെ ഇന്ത്യ ഗെയിംസിലെ മൂന്നാം സ്വര്‍ണം നേടിയിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏട്ടായി. 

മെഡല്‍ പട്ടികയില്‍ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും, രണ്ട് വെങ്കലവുമായി ഇന്ത്യ ഏഴാം സ്ഥാനത്താണ്. 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്