
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ സുധാ സിംഗിന് വെള്ളി. അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ അഞ്ചാം വെള്ളി മെഡലാണിത്. ബഹറിന്‍റെ വിന്‍ഫ്രഡ് യാവിക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
യാവി 9:36:52 സമയത്ത് ഫിനിഷ് ചെയ്തപ്പോള്‍ 9:40.03 ആയിരുന്നു സുധായുടെ സമയം. വിയറ്റ്നാം താരത്തിനാണ് മൂന്നാം സ്ഥാനം. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു സുധാ സിംഗ്.