ഏഷ്യന്‍ ഗെയിംസ്: മലയാളി താരം അനു രാഘവന് വെങ്കല മെഡലിന് സാധ്യത

Published : Jan 20, 2019, 02:16 PM IST
ഏഷ്യന്‍ ഗെയിംസ്: മലയാളി താരം അനു രാഘവന് വെങ്കല മെഡലിന് സാധ്യത

Synopsis

അനു രാഘവന് വെങ്കല മെഡൽ കിട്ടിയേക്കും. ഈയിനത്തിൽ സ്വർണം നേടിയ ബഹറിൻ താരം ഉത്തേജക മരുന്ന് പരിശോധയിൽ പരാജയപ്പെട്ടതോടെയാണിത്.  

കൊച്ചി: ജക്കാർത്ത ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ മലയാളി താരം അനു രാഘവന് വെങ്കല മെഡൽ കിട്ടിയേക്കും. ഈയിനത്തിൽ സ്വർണം നേടിയ ബഹറിൻ താരം ഉത്തേജക മരുന്ന് പരിശോധയിൽ പരാജയപ്പെട്ടതോടെയാണിത്. ജക്കാർത്തയിൽ അനുവിന് നാലാം സ്ഥാനമായിരുന്നു. 4 X 400 മീറ്റ‍ർ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീമിന്‍റെ രണ്ടാം സ്ഥാനം സ്വർണ മെഡലായി മാറും. സ്വർണം നേടിയ ബഹറിൻ ടീം അംഗങ്ങളും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു.

മലയാളി താരം മുഹമ്മദ് അനസ്, എം ആർ പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീമാണ് വെള്ളി മെ‍ഡൽ നേടിയത്. ഉത്തേക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ബഹറിൻ താരങ്ങൾക്ക് പ്രാഥമിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും അന്താരാഷ്ട്ര ഉത്തജക വിരുദ്ധ ഏജൻസിയുടെ റിപ്പോർട്ട് വന്നതിനുശേഷമേ അന്തിമ നടപടിയുണ്ടാവൂ എന്ന് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ പ്രസിഡന്‍റ് ആതിൽ സുമരിവാല പറഞ്ഞു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു