ഓസ്ട്രേലിയന്‍ ഓപ്പൺ: നാലാം റൗണ്ടിലെത്താന്‍ ജോക്കോവിച്ച്

Published : Jan 19, 2019, 09:26 AM ISTUpdated : Jan 19, 2019, 09:28 AM IST
ഓസ്ട്രേലിയന്‍ ഓപ്പൺ: നാലാം റൗണ്ടിലെത്താന്‍ ജോക്കോവിച്ച്

Synopsis

കാനഡയുടെ ഡെനിസ് ഷപോവലോവ് ആണ് എതിരാളി. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്താണ് കനേഡിയന്‍ താരം. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസില്‍ നാലാം റൗണ്ടിലെത്താന്‍ നൊവാക് ജോക്കോവിച്ച് ഇന്നിറങ്ങും. കാനഡയുടെ ഡെനിസ് ഷപോവലോവ് ആണ് എതിരാളി. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്താണ് കനേഡിയന്‍ താരം. 

കരിയറില്‍ ഇരുവരും ഇതിനുമുന്‍പ് ഏറ്റുമുട്ടിയിട്ടില്ല. നാലാം സീഡ് അലക്സാണ്ടര്‍ സ്വേരേവ് ഓസ്ട്രേലിയന്‍ താരം അലക്സ് ബോള്‍ട്ടിനെയും നേരിടും. വനിതാ വിഭാഗത്തിലെ ശ്രദ്ധേയ പോരാട്ടത്തില്‍ ടോപ് സീഡ് സിമോണാ ഹാലെപ്പ് മുന്‍ ഫൈനലിസ്റ്റായ അമേരിക്കന്‍ താരം സെറീന വില്ല്യംസിനെ നേരിടും. ഏഴാം സീഡ് കരോലിനാ പ്ലിസ്കോവയും 18-ാം സീഡ് ഗാര്‍ബീന്‍ മുഗുറുസയും ഇന്ന് മൂന്നാം റൗണ്ടിൽ ഇറങ്ങും. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു