ചൈന ഓപ്പൺ: സിന്ധുവും ശ്രീകാന്തും പുറത്ത്

By Web TeamFirst Published Sep 21, 2018, 6:23 PM IST
Highlights

ചൈന ഓപ്പണ്‍ ബാഡ്മിന്റണിണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിരീട പ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങിയ പി.വി.സിന്ധുവും കി‍ഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ആറാം നമ്പര്‍ താരം ചൈനയുടെ ചെന്‍ യൂഫിയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-11, 11-21, 15-21. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്കോര്‍, 9-21 11-21.

ബീജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിരീട പ്രതീക്ഷയുമായി കോര്‍ട്ടിലിറങ്ങിയ പി.വി.സിന്ധുവും കി‍ഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ആറാം നമ്പര്‍ താരം ചൈനയുടെ ചെന്‍ യൂഫിയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-11, 11-21, 15-21. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്കോര്‍, 9-21 11-21.

യെന്‍ യൂഫിയോട് കഴിഞ്ഞ ആറു തവണ ഏറ്റുമുട്ടിയപ്പോഴും നാലു തവണയും ജയം സിന്ധുവിന് ഒപ്പമായിരുന്നു. എന്നാല്‍ മത്സരത്തില്‍ വരുത്തിയ അനാവശ്യ പിഴവുകള്‍ സിന്ധുവിന് തിരിച്ചടിയായി. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ചെന്‍ 6-3ന് ലീഡെടുത്തു. പിന്നീട് ലീഡ് 11-5 ആക്കി ഉയര്‍ത്തി. ബ്രേക്കിനുശേഷം രണ്ടു പോയന്റ് നേടി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ സിന്ധുവിന് പക്ഷെ വീണ്ടും പിഴച്ചു. രണ്ടാം ഗെയിമില്‍ ഉജ്ജ്വലമായി തിരിച്ചുവന്ന സിന്ധു ഗെയിം സ്വന്തമാക്കിയെങ്കിലും നിര്‍ണായക മൂന്നാം ഗെയിമില്‍ വീണ്ടും പിഴച്ചു.

നേരത്തെ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ടയായിരുന്നു ശ്രീകാന്തിന് മടക്ക ടിക്കറ്റ് നല്‍കിയത്. ഈ വര്‍ഷം ജൂണിലും ജൂലായിലും മൊമോട്ടയോട് ശ്രീകാന്ത് മലേഷ്യന്‍ ഓപ്പണിലും ഇന്‍ഡോനേഷ്യന്‍ ഓപ്പണിലും തോറ്റിരുന്നു.

click me!