ക്ലബുമായി തര്‍ക്കം; ബോള്‍ട്ടിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി മരീനേഴ്‌സ്

By Web TeamFirst Published Oct 23, 2018, 11:36 PM IST
Highlights
  • ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മരീനേഴ്‌സുമായി ഉസൈന്‍ ബോള്‍ട്ട് കരാറൊപ്പിടില്ലെന്ന് സൂചന. പ്രതിഫലം സംബന്ധിച്ച തര്‍ക്കമാണ് ബോള്‍ട്ടിന്റെ പിന്മാറ്റത്തിന് കാരണം. ഒന്നര ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലമാണ് ക്ലബ്ബിന്റെ വാഗ്ദാനം.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മരീനേഴ്‌സുമായി ഉസൈന്‍ ബോള്‍ട്ട് കരാറൊപ്പിടില്ലെന്ന് സൂചന. പ്രതിഫലം സംബന്ധിച്ച തര്‍ക്കമാണ് ബോള്‍ട്ടിന്റെ പിന്മാറ്റത്തിന് കാരണം. ഒന്നര ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലമാണ് ക്ലബ്ബിന്റെ വാഗ്ദാനം. എന്നാല്‍ തനിക്ക് 30 ലക്ഷം ഡോളറെങ്കിലും പ്രതിഫലം വേണമെന്നാണ് ബോള്‍ട്ടിന്റെ നിലപാട്. തര്‍ക്കം മുറുകിയതിന് പിന്നാലെ മരീനേഴ്‌സിന്റെ പരിശീലനത്തില്‍ നിന്ന് ബോള്‍ട്ടിനെ ഒഴിവാക്കിയിരുന്നു.

ഒരാഴ്ച മുന്‍പ് നടന്ന പരിശീലന മത്സരത്തില്‍ ബോള്‍ട്് ഇരട്ട ഗോള്‍ നേടിയിരുന്നു. അന്ന് ആദ്യ ഇലവനില്‍ തന്നെ താരത്തിന് ഇടം ലഭിച്ചിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങി കഴിഞ്ഞാല്‍ ബോള്‍ട്ടിന് ആദ്യ ഇലവനില്‍ ഇടം ലഭിക്കില്ലെന്ന് പരിശീലകന്‍ മൈക്ക് മള്‍വി പറഞ്ഞിരുന്നു. 

എ- ലീഗ് നിലവാരത്തില്‍ കളിക്കുന്ന താരമൊന്നുമല്ല ബോള്‍ട്ട എന്നായിരുന്നു മള്‍വിയുടെ അഭിപ്രായം. മുന്‍നിരയില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ടീമിലുണ്ടെന്നും കോച്ച് പറഞ്ഞിരുന്നു.

click me!