
ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 27 റണ്‍സിന്റെ പരാജയം. ഡല്‍ഹി ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 18.3 ഓവറില്‍ 159 റണ്‍സ് നേടുവാനെ സാധിച്ചുള്ളൂ. വിജയത്തോടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പൊയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ആണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 68 റണ്‍സെടുത്ത കരുണ്‍ നായരും, 54 റണ്‍സെടുത്ത സാം ബില്ലിംഗ്‌സും , 11 പന്തില്‍ 34 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും ആണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. സഞ്ജു സാംസണ്‍ 15 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി റോബിന്‍ ഉത്തപ്പ 52 പന്തില്‍ 72 റണ്‍സ് നേടിയെങ്കിലും കൊല്‍ക്കത്തയെ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. 6 റണ്‍സെടുത്ത ഗംഭീറിനെ സഹീര്‍ ഖാന്‍ പുറത്താക്കിയതോടെ തന്നെ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കപ്പെട്ടിരുന്നു.മൂന്ന് വിക്കറ്റ് എടുത്ത ക്യാപ്റ്റന്‍ സഹീര്‍ തന്നെയാണ് കൊല്‍ക്കത്തയെ തളച്ചത്. ബ്രത്ത്വെയ്റ്റും 3 വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!