
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇരട്ട വെള്ളിനേട്ടവുമായി ഇന്ത്യ. അശ്വാഭ്യാസം വ്യക്തിഗത- ടീം ഇനങ്ങളിലാണ് ഇന്ത്യ വെള്ളി നേടിയത്. ഇതോടെ ഇന്ത്യക്ക് 31 മെഡലുകലായി. ഏഴ് വീതം സ്വര്‍ണം, വെള്ളി, 17 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം.
അശ്വാഭ്യാസം വ്യക്തിഗതയിനത്തില്‍ ഫവാദ് മിര്‍സയാണ് വെള്ളി നേടിയത്. 1982ന് ശേഷം ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.