ആഞ്ഞടിച്ച് ബുംറ; സതാംപ്ടണില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

Published : Aug 30, 2018, 06:03 PM ISTUpdated : Sep 10, 2018, 03:16 AM IST
ആഞ്ഞടിച്ച് ബുംറ; സതാംപ്ടണില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

Synopsis

സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടില്‍ ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 57 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (12), ജോസ് ബട്‌ലര്‍ (13) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജസപ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

സതാംപ്ടണ്‍: സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടില്‍ ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 57 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (12), ജോസ് ബട്‌ലര്‍ (13) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജസപ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

അലിസ്റ്റര്‍ കുക്ക് (17), കീറ്റ്ണ്‍ ജെന്നിങ്‌സ് (0), ജോ റൂട്ട് (4), ജോണി ബെയര്‍സ്‌റ്റോ (6) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ ജെന്നിങ്‌സിനെ ബുംറ വിക്കിറ്റിന് കുടുക്കി. ഏഴാം ഓവറില്‍ ജോ റൂട്ടും പുറത്തി. ഇശാന്തിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ ആവുകയായിരുന്നു. ബെയര്‍‌സ്റ്റോയെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഇവരേക്കാള്‍ കൂടുതല്‍ നേരം ക്രീസില്‍ നിന്ന് കുക്കാവട്ടെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സ്ലിപ്പില്‍ കുടുങ്ങി.

പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 21 നു മുന്നിലാണ്. മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സാം കുറനും മോയിന്‍ അലിയും ടീമിലെത്തി. ക്രിസ് വോക്‌സ്, ഒല്ലി പോപ്പ് എന്നിവര്‍ പുറത്തായി. 

ടീമുകള്‍, ഇന്ത്യ: ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട്, ജോണി ബൈര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറിയില്‍ വിരാട് കോലി അടുക്കമുള്ളവര്‍ വീണു; പിന്നിലായത് ഇതിഹാസ താരങ്ങള്‍
എട്ട് സിക്‌സ്, പത്ത് ഫോര്‍! ബീസ്റ്റ് മോഡില്‍ ഫിന്‍ അലന്‍, റെക്കോഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍