ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവരും റാങ്കിംഗില്‍ മുന്നേറി. ടി20 റാങ്കിംഗില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 62 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 31-ാം റാങ്കിലെത്തി.

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു. 80 റണ്‍സ് നേടിയ ഗില്‍ റാങ്കിംഗില്‍ 12 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ഡാരല്‍ മിച്ചലുമായി വെറും 11 പോയിന്റിന്റെ വ്യത്യാസത്തില്‍ എത്തിനില്‍ക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 75 പന്തില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഗില്‍ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതായി തുടരുന്നു. ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും വിരാട് കോലി മൂന്നാമതും രോഹിത് ശര്‍മ നാലാം സ്ഥാനത്തുമുണ്ട്.

968 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ പേസര്‍ ബുംറ, ആദ്യ മത്സരത്തില്‍ 1/31 പ്രകടനം കാഴ്ചവെച്ചു. ഇതോടെ ബൗളിംഗ് റാങ്കിംഗില്‍ 24-ാം സ്ഥാനത്തേക്കാണ് ഉയരാന്‍ ബുംറയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അക്‌സര്‍ പട്ടേല്‍ ബാറ്റിംഗില്‍ 73-ാം സ്ഥാനത്തേക്കും, ബൗളിംഗില്‍ 42-ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അക്‌സര്‍ ആദ്യ പത്തില്‍ (9-ാാം സ്ഥാനം) ഇടംപിടിച്ചു. വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റിംഗില്‍ 177-ാം സ്ഥാനത്തേക്കും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 55-ാം സ്ഥാനത്തേക്കും മുന്നേറി.

76 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് സീനിയര്‍ താരം റൂട്ട് ബാറ്റിംഗ് റാങ്കിംഗില്‍ 12-ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസ് - ന്യൂസിലാന്‍ഡ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിന്‍ഡീസ് താരങ്ങളായ ഷായ് ഹോപ്പ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആറാമതെത്തി. കെയ്സി കാര്‍ട്ടി 20-ാം സ്ഥാനത്തുണ്ട്. പേസര്‍ ജെയ്ഡന്‍ ലെനോക്‌സ് (ബൗളിംഗ്, 66-ാം സ്ഥാനം) എന്നിവര്‍ റാങ്കിംഗില്‍ മുന്നേറി. സിംബാബ്വെ - ബംഗ്ലാദേശ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് ആയ ബ്രാഡ് ഇവാന്‍സ് ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ 82 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 90-ാം സ്ഥാനത്തെത്തി.

ടി20 റാങ്കിംഗിലും ഇംഗ്ലീഷ് മുന്നേറ്റം

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ 4-0 വിജയം ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേട്ടമായി. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 7-ാം സ്ഥാനത്തേക്കും, ജോസ് ബട്ട്‌ലര്‍ 6-ാം സ്ഥാനത്തേക്കും ബാറ്റിംഗ് റാങ്കിംഗില്‍ ഉയര്‍ന്നു. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചര്‍ 18-ാം സ്ഥാനത്തെത്തി. ഇഷാന്‍ കിഷന്‍ ഒന്നും അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തും തുടരുന്നു. തിലക് വര്‍മയ്ക്ക് രണ്ട് സ്ഥാനം നഷ്ടമായി. എട്ടാം സ്ഥാനത്താണ് താരം. സഞ്ജു സാംസണ്‍ 29-ാം റാങ്കില്‍. പുതിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 62 സ്ഥാനം മെച്ചപ്പെടുത്തി 31-ാം റാങ്കിലെത്തി. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ പ്രകടനമാണ് ശ്രേയസിന് ഗുണമായത്.

YouTube video player