ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച

Published : Jan 29, 2019, 10:49 AM IST
ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച

Synopsis

ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 73 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് (7), ഒല്ലി പോപ്പ് (14) എന്നിവരാണ് ക്രീസില്‍.

തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 73 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സാം ബില്ലിങ്‌സ് (7), ഒല്ലി പോപ്പ് (14) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാകൂറാണ് ഇംഗ്ലണ്ടിന് തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ആവേശ് ഖാന്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ ബോര്‍ഡില്‍ 20 ആയപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ വില്‍ ജാക്‌സിന്റെ (11) വിക്കറ്റ് ഠാകൂര്‍ തെറിപ്പിക്കുകയായിരുന്നു. പിന്നാലെ അലക്‌സ് ഡേവീസി (15)നെയും ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സാം ഹെയ്‌നിനെ (13) ചാഹറിന്റെ പന്തില്‍ കെ.എല്‍. രാഹുല്‍ പിടികൂടിയപ്പോള്‍ ബെന്‍ ഡുക്കറ്റിനെ ആവേശ് ഖാന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അങ്കിത് ബാവ്‌നെയാണ് ഇന്ത്യയെ നയിക്കുന്നത്. ടീം ഇങ്ങനെ: ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിക്കി ബുയി, അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍, കെ.എല്‍. രാഹുല്‍, ജയന്ത് യാദവ്, ദീപക് ഹൂഡ, ആവേശ് ഖാന്‍, നവ്ദീപ് സൈനി, ഋതുരാജ് ഗെയ്കവാദ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടീമിനൊപ്പം ഹാര്‍ദിക് ഇല്ല, ചര്‍ച്ചയായി ക്യാപ്റ്റന്‍റെ അസാന്നിധ്യം, ആർസിബിക്കെതിരെയും സൂര്യ തന്നെ മുംബൈയെ നയിക്കും
'സഞ്ജു ഞങ്ങളുടെ നട്ടെല്ല്', ഡൽഹിയെ തകർത്ത പ്രകടനത്തിന് പിന്നാലെ മലയാളി താരത്തിന് കൈയടിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്