മിയാമിയിലും തോല്‍വി; ഫെഡറര്‍ക്ക് ലോക ഒന്നാം നമ്പര്‍ നഷ്ടമാവും

By web deskFirst Published Mar 26, 2018, 10:46 AM IST
Highlights
  • യോഗ്യത കളിച്ചു വന്ന ഓസ്ട്രേലിയന്‍ താരം തനാസി കോക്കിനാകിസാണ് സ്വിസ് മാസ്റ്ററെ തോല്‍പ്പിച്ചത്.

ഫ്ലോറിഡ: ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ മിയാമി ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ പുറത്ത്. യോഗ്യത കളിച്ചു വന്ന ഓസ്ട്രേലിയന്‍ താരം തനാസി കോക്കിനാകിസാണ് സ്വിസ് മാസ്റ്ററെ തോല്‍പ്പിച്ചത്. സ്കോര്‍  3-6,6-3,7-6.
ലോക റാങ്കിംഗില്‍ 178ാം റാങ്കുകാരനാണ്  കോക്കിനാകിസ്. തോൽവിയോടെ  ഫെഡറര്‍ക്ക് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമാകും. തിങ്കളാഴ്ച ഇറങ്ങുന്ന പുതിയ റാങ്കിങ്ങില്‍ റാഫേല്‍ നദാല്‍   ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും.

മിയാമിയില്‍ ക്വാര്‍ട്ടറില്‍ എത്തിയിരുന്നെങ്കില്‍, ഫെഡററിന് ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു.അതേ സമയം കളിമണ്‍ കോര്‍ട്ടില്‍ കളിക്കില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി. ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റായ ഫ്രഞ്ച് ഓപ്പണിൽ നിന്നും ഫെഡറര്‍ പിന്‍മാറി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫെഡറര്‍.

വിംബിള്‍ഡണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ സീസണിലും ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിച്ചിരുന്നില്ല. ജൂൺ അവസാനം  പുൽക്കോര്‍ട്ട് സീസണിന് മുന്‍പായി ഫെഡറര്‍ തിരിച്ചെത്തും. 

click me!