വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമായി

By Web DeskFirst Published May 23, 2016, 11:11 AM IST
Highlights

മുംബൈ: ജൂലായില്‍ നടക്കുന്ന  വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. നാട്ടില്‍ ദക്ഷിണാഫ്രിക്കയെ 3-0ന് തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കൊഹ്‌ലി തന്നെയാണ് നായകന്‍. ശീഖര്‍ ധവാനും മുരളി വിജയ്‌യും ആണ് ഓപ്പണര്‍മാര്‍. കെ.എല്‍.രാഹുല്‍ ആണ് റിസര്‍വ് ഓപ്പണര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ള മറ്റ് താരങ്ങള്‍.

വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും സ്റ്റുവര്‍ട്ട് ബിന്നിയും ടീമിലെത്തി. അമിത് മിശ്രയും രവിചന്ദ്ര അശ്വിനുമാണ് സ്പിന്നര്‍മാര്‍. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ മുംബൈ പേസര്‍ ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. ജൂലായിലും ഓഗസ്റ്റിലുമായി നാലു ടെസ്റ്റുകളാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.

ടെസ്റ്റ് ടീം: വിരാട് കൊഹ്‌ലി(ക്യാപ്റ്റന്‍), മുരളി വിജയ്, ശീഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശ്രദ്ധുല്‍ ഠാക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി.

 

click me!