ടെസ്റ്റില്‍ ഹിറ്റ്‌മാനെ ഓപ്പണറാക്കണം; ആവശ്യവുമായി വീരു

Published : Sep 06, 2018, 10:50 PM ISTUpdated : Sep 10, 2018, 03:27 AM IST
ടെസ്റ്റില്‍ ഹിറ്റ്‌മാനെ ഓപ്പണറാക്കണം; ആവശ്യവുമായി വീരു

Synopsis

കാറ്റുവീഴ്‌ച്ച ബാധിച്ച ഇന്ത്യന്‍ ഓപ്പണിംഗിലെ പ്രശ്‌നം പരിഹരിക്കാന്‍ സെവാഗിന്‍റെ ഉപദേശം. പൃഥ്വി ഷായുടെ കാര്യത്തിലും ഇതിഹാസ ഓപ്പണര്‍ക്ക് ചിലത് പറയാനുണ്ട്.   

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം അവശേഷിക്കേ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇതുവരെ നിലയുറപ്പിക്കാനായിട്ടില്ല. ഇന്ത്യ പരമ്പര കൈവിടാനുള്ള പ്രധാന കാരണങ്ങളിലൊന്നും തുടക്കത്തിലെ ഈ കാറ്റുവീഴ്‌ച്ചയാണ്. എന്നാല്‍ ഓപ്പണിംഗിലെ കാലിടറല്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ടീമിന് ഉപദേശവുമായി എത്തിയിരിക്കുന്നു മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശര്‍മ്മയെ ഓപ്പണറായി ഇറക്കണം എന്നാണ് വീരുവിന്‍റെ ആവശ്യം. 

'ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ യുവതാരം പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കും. എന്നാല്‍ യുവ പൃഥ്വിയേക്കാള്‍ രോഹിത് അവസരം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യ ആദ്യം രോഹിതിനെ പരിഗണിക്കണം. രോഹിത് പരാജയപ്പെട്ടാല്‍ മാത്രം ഷായെ ഉള്‍പ്പെടുത്തുക. മൂന്നാം ഓപ്പണറായി ഷായെ സ്‌ക്വാഡില്‍ നിലനിര്‍ത്താവുന്നതാണ്. സീനിയര്‍ താരങ്ങളില്‍ നിന്ന് വളരെയേറെ ഷായ്ക്ക് പഠിക്കാനുള്ള അവസരം കൂടിയാവുമിത്'- സെവാഗ് പറഞ്ഞു. നാളെയാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍