
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്.
'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നാലെ ട്രോളന്‍മാര്‍ഡ പണിയും തുടങ്ങി. അവയില്‍ ചിലത് ഇതാ ഇങ്ങനെ..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!