ഫുട്ബോളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച 50 താരങ്ങള്‍; നെയ്മര്‍ ആദ്യ ഇരുപതില്‍ ഇല്ല

By Web TeamFirst Published Nov 14, 2018, 3:44 PM IST
Highlights

ലോകകപ്പ് വര്‍ഷത്തെ ഏറ്റവും മികച്ച 50 ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോം. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകന്‍ ലൂക്കാ മോഡ്രിച്ച് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ബ്രസീല്‍ നായകന്‍ നെയ്മര്‍ ആദ്യ ഇരുപതില്‍പോലും ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമായി.

ദില്ലി: ലോകകപ്പ് വര്‍ഷത്തെ ഏറ്റവും മികച്ച 50 ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോം. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകന്‍ ലൂക്കാ മോഡ്രിച്ച് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ബ്രസീല്‍ നായകന്‍ നെയ്മര്‍ ആദ്യ ഇരുപതില്‍പോലും ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമായി. അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസി അഞ്ചാമതും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതുമാണ്.

ലീഗ് മത്സരങ്ങള്‍ ഏറ്റവും മികച്ച രിതിയില്‍ സംഘടിപ്പിക്കപ്പെടുന്ന ലാ ലിഗ, പ്രീമിയര്‍ ലീഗ്, സിരി എ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നിവയില്‍ കളിക്കുന്ന താരങ്ങളെ മാത്രമാണ് പരിഗണിച്ചത്. ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ മൂന്നാമതും ഫ്രാന്‍സിന്റെ കൗമാര താരം കെയ്‌ലിയന്‍ എംബാപ്പെ പട്ടികയില്‍ നാലാമതുമാണ്. പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരുപത്തിനാലാം സ്ഥാനത്താണ്.

കെവിന്‍ ഡിബ്രുയ്‌നെ (6), റാഫേല്‍ വരാന്‍ (7), ഹാരി കെയ്ന്‍ (8), അന്റോണിയോ ഗ്രീസ്മാന്‍ (9), മാഴ്‌സെലോ (10), എന്‍ഗാലോ കാന്റെ (11), ഏഡന്‍ ഹസാര്‍ഡ് (12), പോള്‍ പോഗ്ബ (13), ടോണി ക്രൂസ് (14), ഡിയോഗോ ഗോഡിന്‍ (15), സാമുവല്‍ ഉംറ്റിറ്റി (16), എഡിസണ്‍ കവാനി (17), സാഡിയോ മനെ (18), ഇസ്‌ക്കോ (19), സെര്‍ജിയോ റാമോസ് (20) എന്നിവരാണ് പട്ടികയിലെ ആദ്യ 20ല്‍ ഉള്ളത്.

2008 മുതലാണ് ഗോള്‍ ഡോട്ട് കോം അതാത് വര്‍ഷത്തെ ഏറ്റവും മികച്ച 50 ഫുട്ബോള്‍ താരങ്ങളെ തെര‍ഞ്ഞെടുക്കാന്‍ തുടങ്ങിയത്. 2008 മുതല്‍ 2015 വരെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന മെസി 2016ലും 2017ലും നാലാമതായിരുന്നു. ഈ വര്‍ഷം ഇതാദ്യമായി മെസി അഞ്ചാം സ്ഥാനത്തേക്ക് വീണു.

click me!