
ന്യൂയോര്‍ക്ക്: പ്രായം തനിക്കൊരു പ്രശ്നമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രഹാമോവിച്ച്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തട്ടകം അമേരിക്കയിലേക്ക് മാറ്റിയിട്ടും ഗോളുകള്‍ സ്ലാട്ടന്‍റെ ബൂട്ടുകളില്‍ നിന്ന് യഥേഷ്ടം പിറക്കുകയാണ്. അമേരിക്കന്‍ ലീഗില്‍ ലോസ് ആഞ്ചലസ് ഗാലക്സിയ്ക്കായി ആദ്യ ഹാട്രിക്ക് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് സ്വന്തമാക്കി.
മേജര്‍ ലീഗ് സോക്കറില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ ആണ് ഗാലക്സി താരമായ ഇബ്രയുടെ നേട്ടം. രണ്ടാം പകുതിയിൽ 24 മിനിറ്റിനിടെയാണ് മൂന്നു ഗോളും ഇബ്ര നേടിയത്. മത്സരത്തിൽ മൂന്ന് വട്ടം പിന്നിലായ ഗാലക്സി ഇബ്രയുടെ മികവില്‍ ജയം സ്വന്തമാക്കി. നേരത്തേ ജിയോവാനി ഡോസ് സാന്‍റോസിന്‍റെ ഗോളിന് വഴിയൊരുക്കിയതും ഇബ്രയായിരുന്നു.
മുപ്പത്താറുകാരനായ ഇബ്രയ്ക്ക് ഇതോടെ ഗാലക്സിയിൽ 17 മത്സരങ്ങളില്‍ 15 ഗോളുകളായി. കഴിഞ്ഞ ഒമ്പത് മത്സരത്തിലും ഗാലക്സി തോൽവി അറിഞ്ഞിട്ടില്ല. ലീഗിൽ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇബ്രയും ടീമും.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!