ഡീല്‍ ആയില്ല; ഇന്ത്യ-കബോ വെര്‍ദെ മത്സരം നടക്കില്ല, പാനമയും ബ്രസീലും ന്യൂസിലാന്‍ഡും എത്തും

Published : Aug 27, 2026, 09:54 AM IST
cabo verde

Synopsis

ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്‌ തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ഇരുരാജ്യത്തിന്റെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

ന്യൂഡല്‍ഹി: ലോകകപ്പ്‌ ഫുട്‌ബോളില്‍ ഏവരുടെയും മനം കീഴടക്കിയ ടീമാണ്‌ കബോ വെര്‍ദെ. സെപ്‌തംബര്‍-ഒക്ടോബര്‍ ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ആഫ്രിക്കന്‍ ടീമുമായി ഇന്ത്യന്‍ ടീം സൗഹൃദമത്സരം കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആ മത്സരത്തിനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്‌ തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ഇരുരാജ്യത്തിന്റെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം, ഫിഫ അന്താരാഷ്ട്ര മത്സര വിന്‍ഡോയുടെ ഭാഗമായി സെപ്‌തംബര്‍ 26ന്‌ പനാമയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്‌ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്‌ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. മത്സരവേദിയും സമയവും പിന്നീട്‌ അറിയിക്കുമെന്നാണ്‌ എ ഐ എഫ്‌ എഫ്‌ അറിയിച്ചത്‌. ഫിഫ റാങ്കിംഗില്‍ 44 താം സ്ഥാനത്തുള്ള പാനമക്കെതിരായ മത്സരം ബ്രസീലിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്‌ നല്ല തയ്യാറെടുപ്പായി മാറും. ഒക്ടോബര്‍ മൂന്നിന്‌ കൊല്‍ക്കത്തയിലാണ്‌ ഇന്ത്യ-ബ്രസീല്‍ പോരാട്ടം. നവംബറില്‍ ന്യൂസിലാന്‍ഡുമായും ഇന്ത്യ കളിക്കുന്നുണ്ട്‌. നവംബര്‍ 12,15 തീയതികളിലാണ്‌ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റോഡ്രിയുടെ പിന്‍ഗാമിയെ മാഞ്ചസ്റ്റര്‍ സിറ്റി കണ്ടെത്തി, പ്രായം 18, ബ്രസീലിനെ വിറപ്പിച്ചവന്‍, അറബ്‌ താരത്തിന്‌ റെക്കോര്‍ഡ്‌ വില
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രിത് ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം; മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യമായി ഒന്നാമത്