
ബെയ്ജിംഗ്: ഫുട്ബോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ലോകകപ്പിന്‍റെ സമയത്ത് ഇന്ത്യക്ക് കാഴ്ചക്കാരുടെ സ്ഥാനം മാത്രമേയുള്ളൂ. പക്ഷേ, അണ്ടര്‍ 17 ലോകകപ്പിന് വേദിയൊരുക്കി കാല്‍പ്പന്ത് കളിയില്‍ പുതിയ പടപ്പുറപ്പാടിന് തുടക്കം കുറിച്ച ഇന്ത്യയുടെ അണ്ടര്‍ 16 ടീമിന്‍റെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം തുടങ്ങി. ആതിഥേയരായ ചെെനയെയാണ് ഇന്ത്യന്‍ യുവനിര നേരിടുന്നത്.
കളിയുടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ യുവ സംഘം കളത്തില്‍ പ്രകടിപ്പിക്കുന്നത്. എഎഫ്സി അണ്ടര്‍ 16 ടൂര്‍ണമെന്‍റിനുള്ള പരീശിലനമാണ് ഇന്ത്യക്ക് ഈ ടൂര്‍ണമെന്‍റ്. സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി വിദേശ രാജ്യങ്ങളില്‍ പരിശീലനം നടത്തിയാണ് ഇന്ത്യ തയാറെടുക്കുന്നത്. ചെെനയെ കൂടാതെ തായ്‍ലന്‍ഡ്, മലേഷ്യ എന്നിവരുമായി ഇന്ത്യ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ മാറ്റുരയ്ക്കും. ചെെനയുമായുള്ള മത്സരത്തിന്‍റെ ആദ്യപകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ ഒരു ഗോളിന് പിന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!