സിക്സറടിക്കാന്‍ വെല്ലുവിളിച്ച ടിം പെയ്ന് രോഹിത്തും മുംബൈ ഇന്ത്യന്‍സും ചേര്‍ന്ന് കൊടുത്ത പണി

Published : Dec 29, 2018, 12:22 PM IST
സിക്സറടിക്കാന്‍ വെല്ലുവിളിച്ച ടിം പെയ്ന് രോഹിത്തും മുംബൈ  ഇന്ത്യന്‍സും ചേര്‍ന്ന്  കൊടുത്ത പണി

Synopsis

ഇവിടെ സെഞ്ചുറി അടിക്കുകയാണെങ്കില്‍ നിങ്ങളെക്കുറിച്ച് ടീം ഉടമയോട് പറയാമെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെടുക്കാമെന്നും രോഹിത് പെയ്നോട് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 22 റണ്‍സെടുത്ത് ബൂമ്രയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയ  ടിം പെയ്ന്‍, രണ്ടാം ഇന്നിംഗ്സില്‍ ജഡേജയുടെ പന്തില്‍ റിഷഭ് പന്തിന് തന്നെ ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ പെയ്നിന്റെ സമ്പാദ്യം.  

മുംബൈ: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ  സിക്സറടിക്കാന്‍ വെല്ലുവിളിച്ച ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സും ചേര്‍ന്ന് കൊടുത്തത് മുട്ടന്‍ പണി. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗിനിടെയായിരുന്നു ടിം പെയ്ന്‍ രോഹിത്തിനെ സിക്സറടിക്കാന്‍ വെല്ലുവിളിച്ചത്. എന്നാല്‍ മൂന്നാം ദിനം ടിം പെയ്ന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ രോഹിത് ഇതിന് മറുപടി കൊടുത്തു.

ഇവിടെ സെഞ്ചുറി അടിക്കുകയാണെങ്കില്‍ നിങ്ങളെക്കുറിച്ച് ടീം ഉടമയോട് പറയാമെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെടുക്കാമെന്നും രോഹിത് പെയ്നോട് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 22 റണ്‍സെടുത്ത് ബൂമ്രയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയ  ടിം പെയ്ന്‍, രണ്ടാം ഇന്നിംഗ്സില്‍ ജഡേജയുടെ പന്തില്‍ റിഷഭ് പന്തിന് തന്നെ ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ പെയ്നിന്റെ സമ്പാദ്യം.

ഇതിന് പിന്നാലെ ടിം പെയ്നെ ടീമിലെടുക്കാനുള്ള ദൗത്യം പരാജയപ്പെട്ടുവെന്ന് കാണിച്ച് മുംബൈ ട്വീറ്റിട്ടു. നേരത്തെ ബാറ്റിംഗിനിടെ കളിയാക്കിയതിന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടിം പെയ്നെ ട്രോളിയിരുന്നു.

Also Read: ഹിറ്റ്മാനെ വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റന്‍; മെല്‍ബണില്‍ സിക്സടിച്ചാല്‍ ഐപിഎല്ലില്‍ മുംബൈയെ പിന്തുണക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആയുഷ് ബദോനിക്ക് അരങ്ങേറ്റം? രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, സാധ്യതാ ഇലവന്‍
'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം