സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത പെയ്നിന്റെയും ഫിഞ്ചിന്റെയും സംഭാഷണങ്ങളിലാണ് രോഹിത്തിനെ പ്രകോപിപ്പിക്കാനായി ഓസീസ് ശ്രമിക്കുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്. ഫിഞ്ചിനോട് പെയ്ന്‍, നിങ്ങള്‍ ഐപിഎല്ലില്‍ ഒരുവിധം എല്ലാ ടീമിനും കളിച്ചിട്ടുണ്ടല്ലേ, ബംഗലൂരുവിന് ഒഴികെ എന്നായിരുന്നു അപ്പോള്‍ ഫിഞ്ചിന്റെ മറുപടി.
മെല്‍ബണ്‍: ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും കളിക്കാര്‍ തമ്മിലുള്ള വാക് പോര് തുടരുന്നു. രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ നിന്ന് വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നാണ് ഇത്തവണ രംഗത്തുവന്നത്. രോഹിത് ബാറ്റു ചെയ്യുന്നതിനിടെ മെല്‍ബണില്‍ സിക്സടിച്ചാല്‍ ഐപിഎല്ലില്‍ രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കാമെന്നായിരുന്നു പെയ്നിന്റെ വാക്കുകള്‍.
സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത പെയ്നിന്റെയും ഫിഞ്ചിന്റെയും സംഭാഷണങ്ങളിലാണ് രോഹിത്തിനെ പ്രകോപിപ്പിക്കാനായി ഓസീസ് ശ്രമിക്കുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്. ഫിഞ്ചിനോട് പെയ്ന്‍, നിങ്ങള്‍ ഐപിഎല്ലില്‍ ഒരുവിധം എല്ലാ ടീമിനും കളിച്ചിട്ടുണ്ടല്ലേ, ബംഗലൂരുവിന് ഒഴികെ എന്നായിരുന്നു അപ്പോള്‍ ഫിഞ്ചിന്റെ മറുപടി. ബംഗലൂരുവിന് ഒഴികെ മാത്രമോ എന്നായിരുന്നു അപ്പോള്‍ പെയ്നിന്റെ മറു ചോദ്യം. ഇതിനുശേഷമായിരുന്നു രോഹിത്തിനോട് മെല്‍ബണില്‍ സിക്സടിക്കാനുള്ള വെല്ലുവിളി. എന്തായാലും പെയ്നിന്റെ പ്രകോപനത്തില്‍ വീഴാതിരുന്ന രോഹിത് 63 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് രോഹിത് 63 റണ്‍സടിച്ചത്.
പെര്‍ത്ത് ടെസ്റ്റിനിടെയും പെയ്ന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ചിരുന്നു. മുരളി വിജയ് ബാറ്റ് ചെയ്യുമ്പോള്‍, മുരളി എനിക്കറിയാം അയാള്‍ നിങ്ങളുടെ ക്യാപ്റ്റനാണെന്ന്, പക്ഷെ ശരിക്കും നിങ്ങള്‍ക്ക് അയാളെ ഇഷ്ടമല്ലല്ലോ എന്നായിരുന്നു കോലിയെക്കുറിച്ച് പെയ്നിന്റെ ചോദ്യം. ഓസീസ് ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയുടെ വകത്തെത്തുകയും ചെയ്തിരുന്നു.അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
