വിജയക്കുതിപ്പ് തുടരാന്‍ കോലിപ്പട; ടീം ന്യൂസീലന്‍ഡില്‍

Published : Jan 21, 2019, 08:52 PM IST
വിജയക്കുതിപ്പ് തുടരാന്‍ കോലിപ്പട; ടീം ന്യൂസീലന്‍ഡില്‍

Synopsis

ഇന്നലെ ഓക്‌ലന്‍ഡിൽ വിമാനമിറങ്ങിയ താരങ്ങള്‍ ഇന്ന് രാവിലെ നേപ്പിയറിലെത്തി. ന്യൂസീലന്‍ഡില്‍ അഞ്ച് ഏകദിനവും മൂന്ന് ട്വന്‍റി 20യും ഇന്ത്യ കളിക്കും. 

നേപ്പിയര്‍: ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യുസീലന്‍ഡില്‍. ഇന്നലെ ഓക്‌ലന്‍ഡിൽ വിമാനമിറങ്ങിയ താരങ്ങള്‍ ഇന്ന് രാവിലെ നേപ്പിയറിലെത്തി. നായകന്‍ വിരാട് കോലിക്കൊപ്പം ഭാര്യ അനുഷ്ക ശര്‍മ്മയും ന്യൂസിലന്‍ഡിലെത്തിയിട്ടുണ്ട്. 

മൂന്നാഴ്ച നീളുന്ന പര്യടനത്തില്‍ അഞ്ച് ഏകദിനവും മൂന്ന് ട്വന്‍റി 20യും ഇന്ത്യ കളിക്കും. മറ്റന്നാള്‍ നേപ്പിയറിലാണ് ആദ്യ ഏകദിനം. പുതുമുഖ താരം ശുഭ്മാന്‍ ഗില്ലും ടീമിനൊപ്പം നേപ്പിയറിലെത്തും. ഓസ്ട്രേലിയയിൽ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ന്യുസീലന്‍ഡിലെത്തിയത്. ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാവിലെ 7.30നും ട്വന്‍റി 20 ഉച്ചയ്ക്ക് 12.30നുമാണ് തുടങ്ങുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: കോലിക്ക് പോലും കഴിഞ്ഞില്ല, മുംബൈക്കെതിരെ സെഞ്ചുറി നേടിയ ഏക ആ‍‍ര്‍സിബി താരം
ഐപിഎല്‍ 2026: ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?