ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യന്‍ കുതിപ്പിന് വിരാമമില്ല; കോലിക്കുതിപ്പും തുടരുന്നു

By Web TeamFirst Published Jan 21, 2019, 5:51 PM IST
Highlights

ടീം റാങ്കിംഗില്‍ 116 റേറ്റിംഗുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 922 പോയിന്‍റുമായി കോലിയുടെ സ്ഥാനത്തിനും ഇളക്കമില്ല.

ദുബായ്: ഓസ്‌ട്രേലിയയില്‍ ചരിത്ര ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനും നായകന്‍ വിരാട് കോലിക്കും ഇരട്ടിമധുരമായി ഐസിസി റാങ്കിംഗ്. ടീം റാങ്കിംഗില്‍ 116 റേറ്റിംഗുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 922 പോയിന്‍റുള്ള കോലിയുടെ സ്ഥാനത്തിനും ഇളക്കമില്ല. കോലിയേക്കാള്‍ 25 പോയിന്‍റ് പിന്നിലാണ് രണ്ടാമതുള്ള ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍(897). ചേതേശ്വര്‍ പൂജാര(881) മൂന്നാം സ്ഥാനവും നിലനിര്‍ത്തിയിട്ടുണ്ട്.

ബാറ്റ്സ്‌മാരില്‍ റിഷഭ് പന്ത് കരിയറിലെ മികച്ച റാങ്കിംഗായ 17നിലനിര്‍ത്തി. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ട് താരം ജയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറും. യഥാക്രമം അഞ്ച്, ഒന്‍പത് സ്ഥാനങ്ങളിലുള്ള ജഡേജയും അശ്വിനുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൂംമ്ര 15-ാം സ്ഥാനത്തേക്കുയര്‍ന്നു. 

ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക(110) രണ്ടാമതും ഇംഗ്ലണ്ട്(108) മൂന്നാമതുമുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് മുന്നില്‍. ഇന്ത്യന്‍ താരം ജഡേജ രണ്ടാമതുണ്ട്. 
 

click me!