
ദില്ലി: കടുത്ത മാനസിക സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്ന് പോയതെന്ന് ഇന്ത്യയുടെ വനിത ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. എന്നാലിപ്പോള്‍ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്നും ന്യൂസിലന്‍ഡ് പര്യടനത്തിലെ വിജയമാണ് ലക്ഷ്യമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡ് പര്യടനത്തിനായുള്ള ടീമിന്റെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിതാലി.
ഇന്ത്യ ന്യൂസിലന്‍ഡില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ജനുവരി 24നാണ് പരമ്പരയ്ക്ക് തുടക്കമാവുക. മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു. വി രാമനാണ് പുതിയ പരിശീലകന്‍. പവാറിനെ വീണ്ടും പരിശീലകനാക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല. ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പവാറിനെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യക്കാരായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലിയെ കളിപ്പിച്ചിരുന്നില്ല. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനുശേഷമാണ് പരിശീലകന്‍ തന്നെ അവഗണിക്കാന്‍ ശ്രമിച്ചതായികാട്ടി മിതാലി ബിസിസിഐയ്ക്ക് പരാതി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!