ആന്‍ഡേഴ്‌സണ്‍ ആ മാന്ത്രിക സഖ്യയില്‍; പിന്തള്ളിയത് ഗ്ലെന്‍ മഗ്രാത്തിനെ

By Web TeamFirst Published Sep 12, 2018, 4:30 AM IST
Highlights
  • ഒടുവില്‍ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആ മാന്ത്രിക സംഖ്യ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറെന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ് വന്ന് ചേര്‍ന്നിരിക്കുന്നത്. 564 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്റെ അക്കൗണ്ടിലുള്ളത്. 

ലണ്ടന്‍: ഒടുവില്‍ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആ മാന്ത്രിക സംഖ്യ പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറെന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ് വന്ന് ചേര്‍ന്നിരിക്കുന്നത്. 564 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്റെ അക്കൗണ്ടിലുള്ളത്. പിന്തള്ളിയത് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തിനെ. ആന്‍ഡേഴ്‌സണ്‍ ആ നേട്ടം മറികടന്നാല്‍ പിന്നീട് മറ്റൊ ബൗളര്‍ക്ക് ഇത്രയും വിക്കറ്റുകള്‍ നേടാന്‍ കഴിയില്ലെന്ന് മഗ്രാത്ത് പറഞ്ഞിരുന്നു.

ഇന്ത്യക്കെതിരേ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ നേട്ടം സ്വ്ന്തമാക്കിയത്. 124 ടെസ്റ്റില്‍ നിന്നാണ് ഓസീസ് പേസര്‍ 563 വിക്കറ്റുകള്‍ വീഴ്ത്തിയയത്. ആന്‍ഡേഴ്സണ് 143 ടെസ്റ്റുകള്‍ വേണ്ടിവന്നു ഒന്നാമതെത്താന്‍. 132 ടെസ്റ്റില്‍ 519 വിക്കറ്റ് വീഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ക്വാര്‍ട്ട്നി വാല്‍ഷാണ് മൂന്നാമത്. 600 വിക്കറ്റ് നേടുന്ന ഏക ടെസ്റ്റ് ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്‌സണാവുമെന്നാണ് മക്ഗ്രാത്തിന്റെ പ്രവചനം. അനില്‍ കുംബ്ലൈയുടെ 619 വിക്കറ്റുകളും ആന്‍ഡേഴ്‌സണ്‍ മറികടക്കുമെന്ന് മക്ഗ്രാത്ത് പറഞ്ഞിട്ടുണ്ട്. 

ഏറ്റവും വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ആന്‍ഡേഴ്സണ്‍ നാലാമതെത്തി. 133 ടെസ്റ്റില്‍ നിന്ന്  800 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് മുന്നില്‍. 145 ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വോണ്‍ രണ്ടാമതും 132 ടെസ്റ്റില്‍ 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മൂന്നാമതുമുണ്ട്.

click me!