പന്തിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം; സച്ചിന്‍, ഗില്‍ക്രിസ്റ്റ് അങ്ങനെ പോകുന്നു നിര: ട്വീറ്റുകള്‍ വായിക്കാം

By Web TeamFirst Published Sep 11, 2018, 11:03 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ റണ്‍സ് തന്നെ സിക്‌സോടെ. കളിക്കുന്ന മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി. അതും സിക്‌സോടെ. ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പുകഴ്ത്തുകയാണ് ട്വിറ്റര്‍. ആഡം ഗില്‍ ക്രിസ്റ്റ്, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍  എന്നിവരെല്ലാം പന്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സിനെ വാക്കുകള്‍ക്കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ റണ്‍സ് തന്നെ സിക്‌സോടെ. കളിക്കുന്ന മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി. അതും സിക്‌സോടെ. ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പുകഴ്ത്തുകയാണ് ട്വിറ്റര്‍. ആഡം ഗില്‍ ക്രിസ്റ്റ്, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍  എന്നിവരെല്ലാം പന്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സിനെ വാക്കുകള്‍ക്കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. 

നിരവധി റെക്കോഡുകളും പന്ത് സ്വന്തം പേരില്‍ ചേര്‍ത്തു. ാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ വിക്കറ്റ് കീപ്പറായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനെ തേടിയെത്തി. ഇംഗ്ലീഷ് അലന്‍ നോട്ടാണ് നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 1975ല്‍ ഓസീസിനെതിരായിരുന്നു നേട്ടം. പിന്നാലെ മൊയീന്‍ ഖാന്‍ (പാക്കിസ്ഥാന്‍), ആഡം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ), മുശ്ഫികര്‍ റഹീം (ബംഗ്ലാദേശ്), മാറ്റ് പ്രിയോര്‍ (ഇംഗ്ലണ്ട്), എബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍

ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. അജയ് രത്രയ്ക്ക് ശേഷം സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും പന്തിനെ തേടിയെത്തി. 20 വയസ് മാത്രമാണ് പന്തിന്റെ പ്രായം. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറി കൂടിയാണ്  പന്തിന്റേത്. 

രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദിനേഷ് കാര്‍ത്തികായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പന്തിന് നറുക്ക് വീണു. ആദ്യരണ്ട് ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നെങ്കിലും ഓവലിലെ സെഞ്ചുറി പ്രകടനം പന്തിന് വരും മത്സരങ്ങളില്‍ ടീമില്‍ സ്ഥിരം സ്ഥാനം നല്‍കും. പന്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സിനെ കുറിച്ച് പ്രമുഖരുടെ ട്വീറ്റുകള്‍ വായിക്കാം..

Fantastic display of controlled aggression by and .
This partnership is just one of the many fascinating moments this Test Series has provided us with. Test cricket at its absolute best. pic.twitter.com/bN3WzdEDUb

— Sachin Tendulkar (@sachin_rt)

Congrats young man. Might well be the first of many. 💯

— Adam Gilchrist (@gilly381)

Really admire the attitude of KL Rahul and Rishabh Pant , this attitude of not giving up. Memorable centuries for both of them.

— VVS Laxman (@VVSLaxman281)

First Indian wicket keeper to score a 100 in England and the first Indian keeper to score a 100 in the fourth innings. Delightful innings from Rishabh Pant. pic.twitter.com/q7TfdB7qDk

— Mohammad Kaif (@MohammadKaif)

Opened account in Test Cricket with a 6, first century in Test Cricket with a 6. Very impressive young man- Rishabh Pant. A brilliant innings from KL Rahul as well. Shining light amidst a difficult tour.

— Virender Sehwag (@virendersehwag)

Scored his 1st run in test cricket with a massive six and today he scored his 1st 100 in test with a six.. well done I love it.. keep going 5th Test

— Harbhajan Turbanator (@harbhajan_singh)

Signs of what future has to offer. Still work in progress but worth investing every penny in. Well played Rishabh 'pocket rocket' Pant. First of many to come 👏👏👏

— Deep Dasgupta (@DeepDasgupta7)

Opened his Test account with a six. Reached his first Test ton with a six. Highest score by an Indian keeper in England. And it’s only his third Test. Well played, Rishabh Pant. This kid is special.... 👏🙌👌😇

— Aakash Chopra (@cricketaakash)

Superstar in the making ... #100 with a huge 6 .....

— Michael Vaughan (@MichaelVaughan)

Starts his career with a six, gets his first century with a six. This will be fantastic for Rishabh Pant's confidence going ahead. Big plus from this last day

— Harsha Bhogle (@bhogleharsha)

Highest Test score by an Indian keeper in England...
93* by Rishabh Pant
Previous: 92 by MS Dhoni at The Oval 2007

— Mohandas Menon (@mohanstatsman)

Indian keeper scoring an overseas century in tests after a long time

— .... (@ynakg2)

First time in this millennium two Indians have scored centuries in the 4th innings of a Test and they were the top-2 run-getters among Indians in the latest IPL season.

KL Rahul & Rishabh Pant, take a bow!

— Bharath Seervi (@SeerviBharath)

I think KL Rahul and Rishabh Pant are sneakily trying to win this test.

— Ramesh Srivats (@rameshsrivats)
click me!