അടുത്ത കോപ്പ അമേരിക്കയില്‍ ഏഷ്യയില്‍ നിന്ന് രണ്ട് ടീമുകള്‍

Web Desk |  
Published : Jul 17, 2018, 02:44 PM ISTUpdated : Oct 02, 2018, 04:22 AM IST
അടുത്ത കോപ്പ അമേരിക്കയില്‍ ഏഷ്യയില്‍ നിന്ന് രണ്ട് ടീമുകള്‍

Synopsis

അടുത്ത വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങളില്‍ ബ്രസീലിലാണ് ലോകകപ്പ് നടക്കുക.

സൂറിച്ച്: അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏഷ്യയില്‍ നിന്ന് രണ്ട് ടീമുകള്‍ കളിക്കും. 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ കളിച്ച ജപ്പാനുമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഭാഗമാവുക.  അടുത്ത വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങളില്‍ ബ്രസീലിലാണ് കോപ്പ അമേരിക്ക.

അടുത്തിടെ നടക്കാനുള്ള പ്രധാന ടൂര്‍ണമെന്റ് കോപ്പ അമേരിക്കയാണ്. 10 ലാറ്റിനമേരിക്കന്‍ ടീമുകളും പുറത്ത് നിന്ന് രണ്ട് ടീമുകളേയുമാണ് കോപ്പ അമേരിക്കയില്‍ പരിഗണിക്കുക. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്. ജപ്പാനിത് രണ്ടാം അവസരമാണ്.

ടീമുകള്‍: ബ്രസീല്‍, ചിലി, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, ഇക്കഡോര്‍, പെറു, വെനുസ്വേല, ബൊളീവിയ, ജപ്പാന്‍, ഖത്തര്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല