
മുംബെെ: ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച ക്രിക്കറ്റ് കളിച്ചത് ഇംഗ്ലണ്ടാണെന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ആദില്‍ റഷീദിന്‍റെ പ്രകടനം നിര്‍ണായകമായി. ജോ റൂട്ടിന്‍റെയും ഇയോണ്‍ മോര്‍ഗന്‍റെയും മത്സരം ജയിക്കാന്‍ ഉതകുന്ന കൂട്ടുക്കെട്ടായിരുന്നെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിച്ചു.
നേരത്തെ, എട്ട് വിക്കറ്റിന്‍റെ പരാജയമാണ് കോലിയും സംഘവും അവസാന ഏകദിനത്തില്‍ ഏറ്റുവാങ്ങിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 256 റണ്‍സ് കുറിച്ചപ്പോള്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇംഗ്ലീഷ് പടയ്ക്കായി ശതകം തികച്ച ജോ റൂട്ടും 88 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും പുറത്തകാതെ നിന്നു. ഇരുവരുടെയും സഖ്യം തകര്‍ക്കാനാകാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകന്‍ വിരാട് കോലി 71 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ശര്‍ദുല്‍ താക്കൂര്‍ ആഞ്ഞടിച്ചതാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്. ആദില്‍ റഷിദിനൊപ്പം ഡേവിഡ് വില്ലിയും മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!