കേരളത്തിന്റെ ചിത്ര ഇനി റെയില്‍വെയുടെ ട്രാക്കില്‍

Published : Sep 25, 2018, 11:16 AM IST
കേരളത്തിന്റെ ചിത്ര ഇനി റെയില്‍വെയുടെ ട്രാക്കില്‍

Synopsis

കേരളത്തിന്റെ കായിക കുതിപ്പ് രാജ്യാന്തര വേദികളിൽ എത്തിച്ച ചിത്ര ഇനി റെയിൽവേക്ക് സ്വന്തം. സഫലമായത് ഒരു ജോലി എന്ന ചിത്രയുടെ സ്വപ്നവും. പി.യു. ചിത്ര റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസിൽ സീനിയർ ക്ലർക്കായി ഇന്നലെ ജോലിയിൽ പ്രവേശിച്ചു.

പാലക്കാട്: കേരളത്തിന്റെ കായിക കുതിപ്പ് രാജ്യാന്തര വേദികളിൽ എത്തിച്ച പി യു ചിത്ര ഇനി റെയിൽവേക്ക് സ്വന്തം. സഫലമായത് ഒരു ജോലി എന്ന ചിത്രയുടെ സ്വപ്നവും. റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസിൽ സീനിയർ ക്ലർക്കായി പി.യു. ചിത്ര ഇന്നലെ ജോലിയിൽ പ്രവേശിച്ചു.

നിയമന ഉത്തരവ് കൈപ്പറ്റുമ്പോൾ, സാക്ഷ്യം വഹിക്കാൻ അച്ഛൻ ഉണ്ണികൃഷ്ണനും കോച്ച് സിജിനും എത്തിയിരുന്നു. റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി നിയമന ഉത്തരവ് കൈമാറി. ജോലി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പി.യു. ചിത്ര പറഞ്ഞു. മികച്ച അവസരം കിട്ടിയാൽ ഇനിയും കേരളത്തിനെ പ്രതിനിധീകരിക്കുമെന്നും ചിത്ര പറഞ്ഞു

സംസ്ഥാന സർക്കാരും ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ കായികമന്ത്രി മാറിയതോടെ നിയമനം എങ്ങുമെത്തിയില്ല. അതിനിടെയാണ് റെയിൽവേയുടെ നിയമന ഉത്തരവ്. ഭുവനേശ്വറിൽ അടുത്ത ദിവസം തുടങ്ങുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ ചിത്ര ഇനി റെയിൽവേക്ക് വേണ്ടിയാകും ട്രാക്കിൽ ഇറങ്ങുക.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു