ചാഹലോ കുല്‍ദീപോ കേമന്‍; ധവാന്റെ മറുപടി

Published : Feb 07, 2018, 05:22 PM ISTUpdated : Oct 04, 2018, 11:59 PM IST
ചാഹലോ കുല്‍ദീപോ കേമന്‍; ധവാന്റെ മറുപടി

Synopsis

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിക്കുന്ന ചാഹല്‍-കുല്‍ദീപ് യാദവ് കൂട്ടുകെട്ടില്‍ നേരിടാൻ ഏറ്റവും ബുദ്ധിമുട്ട് കുൽദീപ് യാദവിനെയാണെന്ന് ഇന്ത്യൻ ഓപ്പണർ ശീഖർ ധവാൻ. ആദ്യ രണ്ട് ഏകദിനങ്ങളിൽനിന്നായി 13 വിക്കറ്റ് സ്വന്തമാക്കിയ ചാഹൽ–കുൽദീപ് ദ്വയമാണ് ഇന്ത്യയ്ക്ക് പരമ്പരയിൽ ലീഡ് സമ്മാനിച്ചത്. ആദ്യ ഏകദിനത്തിൽ കുൽദീപ് മൂന്നും ചാഹൽ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ, രണ്ടാം മൽസരത്തിൽ ചാഹൽ അഞ്ചും കുൽദീപ് മൂന്നും വിക്കറ്റ് വീഴ്ത്തി.

എന്റെ സ്വന്തം അനുഭവത്തിൽ ഇവരിൽ നേരിടാൻ കൂടുതൽ ബുദ്ധിമുട്ടുള്ള താരം കുൽദീപ് യാദവാണ്. കുൽദീപിന്റെ ഗൂഗ്ലികൾ മനസ്സിലാക്കാനാകാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ താരങ്ങളുണ്ട്. ചാഹലിന്റെ ഗൂഗ്ലികളും ബാറ്റ്സ്മാൻമാരെ കബളിപ്പിക്കാറുണ്ട്. എനിക്കു പക്ഷേ നേരിടാൻ ബുദ്ധിമുട്ട് കുൽദീപിനെയാണ് – ധവാൻ പറഞ്ഞു.

രോഹിത് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ധവാൻ വ്യക്തമാക്കി. ഏതു നിമിഷവും ഫോമിലെത്താൻ കഴിവുള്ള താരമാണ് രോഹിത്. ചില സമയത്ത് വലിയ സ്കോറുകൾ‌ നേടാനാകാതെ പോകുന്നത് സ്വാഭാവികമാണെന്നും ധവാൻ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് ട്രോഫിയുമായി ഹനുമാന്‍ക്ഷേത്ര ദർശനം; കീർത്തി ആസാദിന് മറുപടിയുമായി ഗൗതം ഗംഭീര്‍
'ഗംഭീറിന് തെറ്റുപറ്റി, സഞ്ജുവിനെ തഴഞ്ഞത് ഭീമാബദ്ധം'; ലോകകപ്പ് വിജയത്തിനിടയിലും ആഞ്ഞടിച്ച് മഞ്ജരേക്കർ