അവര്‍ക്ക് വേണ്ടി സച്ചിന്‍ ബിസിസിഐയോട് അപേക്ഷിക്കുന്നു

Published : Feb 07, 2018, 05:08 PM ISTUpdated : Oct 05, 2018, 02:30 AM IST
അവര്‍ക്ക് വേണ്ടി സച്ചിന്‍ ബിസിസിഐയോട് അപേക്ഷിക്കുന്നു

Synopsis

മുംബൈ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും കാഴ്ചപരിമിതിയുള്ള താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ കൊണ്ടുവരണമെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് ഇത് സംബന്ധിച്ച് പ്രത്യേക കത്തയച്ചു.

കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മള്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നല്‍കാന്‍ ഞാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെടുന്നുവെന്ന് ജനുവരി 20ന് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയത് ചൂണ്ടികാട്ടി സച്ചിന്‍ പറയുന്നത്.

ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 2014 ല്‍ നടന്ന കാഴ്ചപരിമിതര്‍ക്കുള്ള ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് പാകിസ്ഥാനെ തകര്‍ത്തായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ട്രോഫിയുമായി ഹനുമാന്‍ക്ഷേത്ര ദർശനം; കീർത്തി ആസാദിന് മറുപടിയുമായി ഗൗതം ഗംഭീര്‍
'ഗംഭീറിന് തെറ്റുപറ്റി, സഞ്ജുവിനെ തഴഞ്ഞത് ഭീമാബദ്ധം'; ലോകകപ്പ് വിജയത്തിനിടയിലും ആഞ്ഞടിച്ച് മഞ്ജരേക്കർ