മെസിയും റോണോയുമില്ല; എല്‍ ക്ലാസിക്കോയില്‍ പതിറ്റാണ്ടിന് ശേഷം ഇതാദ്യം

Published : Oct 21, 2018, 10:56 AM IST
മെസിയും റോണോയുമില്ല; എല്‍ ക്ലാസിക്കോയില്‍ പതിറ്റാണ്ടിന് ശേഷം ഇതാദ്യം

Synopsis

ഒരു പതിറ്റാണ്ടിന് ശേഷം ഇതിഹാസ താരങ്ങളില്ലാതെ നിറംമങ്ങി എല്‍ ക്ലാസിക്കോ. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഞായറാഴ്‌ച്ച നേര്‍ക്കുനേര്‍ വരുമ്പോള്‍ മെസിയും റോണോയും മൈതാനത്തുണ്ടാവില്ല...

ബാഴ്‌സലോണ: ഒരു പതിറ്റാണ്ട് കാലമായി എല്‍ ക്ലാസിക്കോ എന്നത് മെസി- റൊണാള്‍ഡോ ഗ്ലാമര്‍ പോരാട്ടം കൂടിയായിരുന്നു. എന്നാല്‍ വരുന്ന ഞായറാഴ്‌ച്ച ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു സൂപ്പര്‍ താരങ്ങളും ടീമിലില്ല. റൊണാള്‍ഡോ സീസണിന്‍റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയപ്പോള്‍ പരിക്കിന്‍റെ പിടിയിലായതാണ് മെസിയുടെ അസാന്നിധ്യത്തിന് കാരണം. 

2007ന് ശേഷം ഇതാദ്യമായാണ് ഇരു താരങ്ങളുമില്ലാത്ത എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നത്. 2004ല്‍ ബാഴ്‌സയിലെത്തിയ ശേഷം മെസിക്ക് രണ്ട് തവണ മാത്രമാണ് എല്‍ ക്ലാസിക്കോ നഷ്ടമായിട്ടുള്ളത്. എന്നാല്‍ എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ താരം മെസിയാണ്. 26 ഗോളുകള്‍ ബാഴ്‌സയുടെ അര്‍ജന്‍റീനന്‍ താരം അടിച്ചുകൂട്ടിയപ്പോള്‍ 18 ഗോളുകള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുമാണ് രണ്ടാം സ്ഥാനത്ത്. 

കഴിഞ്ഞ ദിവസം സെവിയ്യക്കെതിരായ മത്സരത്തില്‍ വലത് കൈക്ക് പരിക്കേറ്റതാണ് മെസിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. വലത് കൈയിലെ എല്ലിന് പൊട്ടലുള്ള സൂപ്പര്‍ താരത്തിന് മൂന്ന് ആഴ്‌ച്ചത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്. 26-ാം മിനുറ്റില്‍ പരിക്കേറ്റ് മടങ്ങും മുന്‍പ് മെസി ഓരോ ഗോളും അസിസ്റ്റും നേടിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച