
മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന വിരാട് കോലിയുടെ വാക്കുകളുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. കോലിയുടെ പ്രസ്‌താവനയില്‍ വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ത്യന്‍ നായകനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നു മുന്‍ താരം മുഹമ്മദ് കൈഫ്.
'കോലിയെ അന്യായമായി കടന്നാക്രമിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നു. തങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് ചിലര്‍ അദേഹത്തിന്‍റെ പ്രസ്‌താവന വളച്ചൊടിക്കുകയായിരുന്നു. കോലിയുടെ പ്രസ്‌താവ ഒരു പ്രത്യേക സാഹചര്യത്തിലുള്ളതാണ്. എന്നാല്‍ കോലിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അതുപയോഗിച്ചു'- കൈഫ് പറഞ്ഞു. തന്‍റെ ഒഫീഷ്യല്‍ ആപ്ലിക്കേഷനില്‍ കോലി ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ മറുപടിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്.
കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്. കോലിയുടെ ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ആരാധകന്‍റെ ഈ കമന്‍റ്.
നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..? നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. മാത്രമല്ല, നിങ്ങള്‍ ഇവിടെ ജീവിച്ച് മറ്റുള്ള താരങ്ങളെ ആരാധിക്കുന്നത് ശരിയാണെന്നും എനിക്ക് തോന്നുന്നില്ല- ഇതായിരുന്നു ഇതിന് കോലിയുടെ മറുപടി.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ നായകനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോലിയെ സച്ചിനുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല എന്നുവരെ ആരാധകര്‍ നിലപാടെടുത്തു. വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!