
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 195 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.
ഡിവിലിയേഴ്‌സ് 47 ഉം ക്യാപ്റ്റന്‍ കോലി 14 ഉം ഷെയ്ന്‍ വാട്‌സണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി. സീസണില്‍ ആദ്യമായി കളിച്ച മലയാളി താരം സച്ചിന്‍ ബേബി 16 പന്തില്‍ ഒരു സിക്‌സറും 3 ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്തു.
നേരത്തെ ഹൈദരാബാദിന് വേണ്ടി 50 പന്തില്‍ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു, 6 കളികളില്‍ രണ്ടില്‍ മാത്രം ജയിച്ച ബാംഗ്ലൂര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ക്രിസ് ഗെയ്ല്‍ ഇന്നലെ കളിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!