
പാരീസ്: ബാഴ്‌സലോണയില്‍ മെസിയോടൊപ്പമുള്ള ഓരോ ദിവസവും ഓരോന്ന് പഠിക്കുകയായിരുന്നുവെന്ന് പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍. ഫുട്‌ബോളില്‍ ഞാന്‍ ആരാധിക്കുന്നത് മെസിയെയാണെന്നും നെയ്മര്‍. മെസിയോടൊപ്പം നാല് വര്‍ഷം ബാഴ്‌സലോണയില്‍ കളിച്ച നെയ്മര്‍ രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിരുന്നു.
നെയ്മര്‍ തുടര്‍ന്നു... ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ലിയോണല്‍ മെസി. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. കളിക്കുമ്പോഴും പരിശീലനത്തില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുമ്പോഴും അങ്ങനെയായിരുന്നു. എന്നെ ഏറെ ശക്തനാക്കിയതും കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിച്ചതെന്നും നെയ്മര്‍ പറഞ്ഞു.
ക്രിസ്റ്റ്യാനോ ഒരു വലിയ താരമാണെന്നും നെയ്മര്‍ പറഞ്ഞു. അദ്ദേഹത്തിനെതിരേ കളിക്കുകയെന്നത് സന്തോഷമുള്ള കാര്യമാണ്. മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഇവരില്‍ നിന്നൊക്കെയാണ് ഞാന്‍ പഠിക്കുന്നത്. എനിക്ക് കൂടുതല്‍ ട്രോഫികള്‍ നേടണം. കൂടുതല്‍ ഗോളുകള്‍ നേടണം. അതുക്കൊണ്ട് തന്നെ ഞാന്‍ ഇവരില്‍ നിന്ന് പഠിച്ചുക്കൊണ്ടിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!