കോടതി ഇടപെടലും ഫലം കാണില്ല; പി.യു ചിത്രക്ക് അവസരം നല്‍കില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍

By Web DeskFirst Published Jul 29, 2017, 11:28 AM IST
Highlights

ദില്ലി: അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.​യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തിയുടെ ഇന്നലത്തെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞിരുന്നു. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഫെഡറേഷന്റെ അഭിപ്രായങ്ങള്‍ കോടതി കേട്ടിട്ടില്ല. ചിത്രയുടെ ഹര്‍ജിയില്‍ ചില അവ്യക്തതളുമുണ്ട്. കേസില്‍ അന്തിമ വിധി പറയാനായി തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോള്‍ അഭിപ്രായം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനും അത്‍ലറ്റിക് ഫെഡറേഷന് പദ്ധതിയുണ്ട്. ഇതോടെ ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മങ്ങുകയാണ്. ലോക അത്‍ലറ്റിക് മീറ്റില്‍ പങ്കെടുക്കേണ്ടവരുടെ എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയ്യതി കഴിഞ്ഞ 24ന് ആയിരുന്നു. എന്നാല്‍ ചിത്രയുടെ  പേര് ഒഴിവാക്കിയ പട്ടിക 23ന് മാത്രമാണ് ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷന്‍ പുറത്തുവിട്ടത്. അ​ടു​ത്ത​മാ​സമാ​ദ്യം ല​ണ്ട​നി​ൽ തു​ട​ങ്ങു​ന്ന ലോ​ക​ ചാമ്പ്യാൻഷിപ്പിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ക​ഴി​ഞ്ഞ​ദി​വ​സം ദില്ലിയില്‍ നിന്നും പു​റ​പ്പെ​ട്ടി​രു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം അംഗങ്ങളുടെ അ​ന്തി​മ പ​ട്ടി​ക അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്തു.

click me!