പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് തോറ്റു.
തിരുവനന്തപുരം: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം വീണ്ടെടുത്തു. കേരളം ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തോല്‍പിച്ചു. പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് തോറ്റു. കേരള വനിതകള്‍ ദേശീയ വോളിബോള്‍ കിരീടം വീണ്ടെടുത്തത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍. ആന്‍ വി ജേക്കബ്, അന്ന മാത്യൂ, അനഘ, ശിവപ്രിയ ഗോവിന്ദ്, കെ പി അനുശ്രീ എന്നിവരുടെ മികവിലാണ് കേരളത്തിന്റെ ജയം. സ്‌കോര്‍ 22-25, 25-20, 25-15, 22-25, 15-8.
ഏഴ് വര്‍ഷത്തിനിടെ കേരളത്തിന്റെ ആറാം കിരീടം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തമിഴ്‌നാടിനോടേറ്റ തോല്‍വിയുടെ കടംവീട്ടുകായിരുന്നു സി എസ് സദാനന്ദന്‍ പരിശീലിപ്പിച്ച കേരളം. വനിതകളുടെ മികവ് ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ പുരുഷ ടീമിന് കഴിഞ്ഞില്ല. റെയില്‍വേസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കേരളത്തെ വീഴ്ത്തി. സ്‌കോര്‍ 25-19, 25-18, 25-19.
