തോറ്റ് തോറ്റ് ധോണിയുടെ പൂനെ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത്

Published : May 10, 2016, 06:24 PM ISTUpdated : Oct 04, 2018, 08:13 PM IST
തോറ്റ് തോറ്റ് ധോണിയുടെ പൂനെ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത്

Synopsis

പൂനെ: ഐപിഎല്ലില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെയും നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് പൂനെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റിന് 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 137/8, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ 133/8. ജയത്തോടെ സണ്‍റൈസേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പൂനെ ഏഴാം സ്ഥാനത്തേക്കിറങ്ങി. 11 കളികളില്‍ പൂനെയുടെ എട്ടാം തോല്‍വിയണിത്.

ആശിഷ് നെഹ്റ എറിഞ്ഞ അവസാന ഓവറില്‍ പൂനെയ്ക്ക് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് വമ്പനടിക്കാരനായ തിസാരപ പെരേരയും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ മഹേന്ദ്ര സിംഗ് ധോണിയും.  ആദ്യ പന്തില്‍ പെരേര സിംഗിളെടുത്ത് സ്ട്രൈക്ക് ധോണിക്ക് നല്‍കി. അടുത്ത പന്തില്‍ ധോണിയും സിംഗിളെടുത്തു. മൂന്നാം പന്തില്‍ പെരേര(13  പന്തില്‍ 17)പുറത്ത്. നാലാം പന്ത് ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ധോണി പ്രതീക്ഷ കാത്തു. അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിച്ച ധോണിയെ യുവരാജ് റണ്ണൗട്ടാക്കി. ജയത്തിലേക്ക് ഒരു പന്തില്‍ അഞ്ചു റണ്‍സിന്റെ അകലം. പന്ത് നേരിടുന്നത് ആദം സാംപ. നെഹ്റയുടെ പന്ത് സാംപയുടെ ബാറ്റിന്റെ എഡ്ജില്‍തട്ടി പാഞ്ഞെങ്കിലും വിക്കറ്റിന് പിന്നില്‍ മനോഹരമായൊരു ക്യാച്ചിലൂടെ നമാന്‍ ഓജ വിജയം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലൊതുക്കി. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നെഹ്റ തന്നെയാണ് ഹൈദരാബാദ് ബൗളിംഗിനെ നയിച്ചത്.

നേരത്തെ നാലോവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയാണ് സണ്‍റൈസേഴ്സ് വലിയ സ്കോറിലേക്ക് പോകുന്നത് തടഞ്ഞത്. ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു സാംപ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറിയില്‍ വിരാട് കോലി അടുക്കമുള്ളവര്‍ വീണു; പിന്നിലായത് ഇതിഹാസ താരങ്ങള്‍
എട്ട് സിക്‌സ്, പത്ത് ഫോര്‍! ബീസ്റ്റ് മോഡില്‍ ഫിന്‍ അലന്‍, റെക്കോഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍