റൂണി വീണ്ടും പറയുന്നു; മെസി എക്കാലത്തേയും മികച്ചവന്‍

Web Desk |  
Published : Jul 18, 2018, 10:40 AM ISTUpdated : Oct 02, 2018, 04:22 AM IST
റൂണി വീണ്ടും പറയുന്നു; മെസി എക്കാലത്തേയും മികച്ചവന്‍

Synopsis

2004 മുതല്‍ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാള്‍ഡോയും റൂണിയും.

മാഞ്ചസ്റ്റര്‍: ഫുട്‌ബോളില്‍ എക്കാലത്തേയും മികച്ച താരം ലിയോണല്‍ മെസിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്റെ കൂടെ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഗണിക്കാതെയാണ് റൂണി മെസിയെ തെരഞ്ഞെടുത്തത്.

2004 മുതല്‍ 2009 വരെ ഒന്നിച്ച് കളിച്ച താരങ്ങളാണ് റൊണാള്‍ഡോയും റൂണിയും. ഇരുവരും ഒരുമിച്ച് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗും നേടിയിരുന്നു. മുന്‍പും ഇക്കാര്യം റൂണി വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 

റൂണി തുടര്‍ന്നു... എന്റെ കണ്ണിലൂടെ കാണുമ്പോള്‍ എക്കാലത്തേയും മികച്ച താരം മെസിയാണ്. ഇക്കാര്യം ഞാന്‍ മുന്‍പും വ്യക്തമാക്കിയതാണ്. ഇരുവരും മികച്ച താരങ്ങള്‍ തന്നെ. എങ്കിലും മെസി ഒരുപടി മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡൽഹിക്കെതിരെ നിറം മാറി ആര്‍സിബി, ചുവപ്പ് മാറി പച്ച, പക്ഷെ ഇത് വെറുമൊരു ജേഴ്സിയല്ല, അറിയാം ആർസിബിയുടെ ഗ്രീൻ ഡേ
വിക്കറ്റില്ല, ജസ്പ്രിത് ബുംറ ബൗളിംഗ് മാര്‍ക്കര്‍ ദേഷ്യത്തോടെ വലിച്ചെറിയുന്ന വീഡിയോ പുറത്ത്; ആശങ്കയോടെ ആരാധകര്‍