എങ്ങനെ കളിക്കണമെന്ന് ധോണിക്കറിയാം; പിന്തുണച്ച് സച്ചിനും

Published : Nov 01, 2018, 10:46 PM IST
എങ്ങനെ കളിക്കണമെന്ന് ധോണിക്കറിയാം; പിന്തുണച്ച് സച്ചിനും

Synopsis

ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനോട് ആദ്യമായി പ്രതികരിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ധോണി എപ്പോഴും ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ്. എന്നാല്‍ ധോണിയെ ഒഴിവാക്കിയതിന് പിന്നിലെ സെല‌ക്ടര്‍മാരുടെ പദ്ധതികള്‍ എന്തെന്ന് അറിയില്ലെന്നും...

മുംബൈ: വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ധോണി എപ്പോഴും ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ്. ഏറെക്കാലം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച താരമാണയാള്‍. ഏറെക്കാലം കളിച്ച താരത്തിന് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നാണ് വിശ്വാസമെന്നും സച്ചിന്‍ പറഞ്ഞു.  

ദേശീയ മാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍റെ പ്രതികരണം. സെലക്‌ടര്‍മാരുടെ പദ്ധതിയെന്താണെന്ന് തനിക്കറിയില്ലെന്നും അഭിപ്രായം പറഞ്ഞ് ആരെയെങ്കിലും സ്വാധീനിക്കാന്‍ താല്‍പര്യമില്ലെന്നും ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി. മോശം ഫോം തുടരുന്ന എംഎസ്‌ഡി അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം. ഏഷ്യാകപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ധോണിക്ക് തിളങ്ങാനായിരുന്നില്ല. 

വിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിന് ശേഷം ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോലി രംഗത്തെത്തിയിരുന്നു. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് എന്നായിരുന്നു കോലിയുടെ പ്രതികരണം. ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്‍റെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണെന്ന ആരോപണത്തെയും കോലി തള്ളിക്കളഞ്ഞു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച