കൊറിയന്‍ ഓപ്പണ്‍; സൈനയ്ക്ക് നിരാശയോടെ മടക്കം

Published : Sep 28, 2018, 07:05 PM IST
കൊറിയന്‍ ഓപ്പണ്‍; സൈനയ്ക്ക് നിരാശയോടെ മടക്കം

Synopsis

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വീഴ്ച. ആദ്യ സെറ്റ് 21-15 എന്ന സ്കോറിന് സൈന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഒക്കുഹര 15-21 എന്ന നിലയില്‍ വിജയിച്ചു

സി​യൂ​ൾ: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം സൈന നെഹ്വാളിന് കൊ​റി​യ ഓ​പ്പ​ണില്‍ നിരാശ.  സെമി പോലും കാണാനാകാതെയാണ് അ​ഞ്ചാം സീ​ഡായ സൈന നാട്ടിലേക്ക് മടങ്ങുന്നത്. ക്വാര്‍ട്ടറില്‍ ജ​പ്പാ​ന്‍റെ ന​സോ​മി ഒ​ക്കു​ഹാ​ര​യാണ് സൈനയെ തകര്‍ത്തത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വീഴ്ച. ആദ്യ സെറ്റ് 21-15 എന്ന സ്കോറിന് സൈന സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഒക്കുഹര 15-21 എന്ന നിലയില്‍ വിജയിച്ചു. 

നിര്‍ണായകമായ അവസാന സെറ്റില്‍ വാശിയേറിയ പോരാട്ടം പുറത്തെടുത്തെങ്കിലും സൈനയ്ക്ക് വിജയിക്കാനായില്ല. സൈനയുടെ പോരാട്ടത്തെ 20-22 എന്ന സ്കോറിന് തകര്‍ത്താണ് ഒക്കുഹറ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു