പുറത്തായത് 10 റണ്‍സില്‍; നാണംകെട്ട് സൗത്ത് ഓസ്‌ട്രേലിയന്‍ ടീം

Published : Feb 06, 2019, 12:12 PM ISTUpdated : Feb 06, 2019, 12:18 PM IST
പുറത്തായത് 10 റണ്‍സില്‍; നാണംകെട്ട് സൗത്ത് ഓസ്‌ട്രേലിയന്‍ ടീം

Synopsis

പതിനൊന്നില്‍ 10 ബാറ്റ്സ്‌മാന്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നാല് റണ്‍സെടുത്ത ഫെബി  മാന്‍സെലാണ് ടോപ് സ്‌കോറര്‍.

സിഡ്‌നി: ഓസ്‌ട്രേലിന്‍ പ്രാദേശിക ക്രിക്കറ്റ് ലീഗായ ഇന്‍ഡിജിനസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ഓസ്‌ട്രേലിയ 10 റണ്‍സില്‍ പുറത്ത്. വനിതകളുടെ പോരാട്ടത്തില്‍ ന്യൂ സൗത്ത് വെയ്‌ല്‍സിനെതിരെയാണ് സൗത്ത് ഓസ്‌ട്രേലിയ താരങ്ങള്‍ നാണംകെട്ടത്. 

പതിനൊന്നില്‍ 10 ബാറ്റ്സ്‌മാന്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ നാല് റണ്‍സെടുത്ത ഫെബി  മാന്‍സെലാണ് ടോപ് സ്‌കോറര്‍. ആറ് പേര്‍ ബൗള്‍ഡായപ്പോള്‍ രണ്ട് താരങ്ങള്‍ എല്‍ബിയില്‍ കുടുങ്ങി. ആറ് വൈഡും ലഭിച്ചതോടെയാണ് സൗത്ത് ഓസ്‌ട്രേലിയ രണ്ടക്കം കണ്ടത്. മാന്‍സെലും വാനികി ഗിബുമയും മാത്രമാണ് മൂന്ന് ബോളിലധികം നേരിട്ടത്. 

രണ്ട് ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി അഞ്ച് പേരെ പുറത്താക്കിയ റോസന്നെ വാന്‍ വീനാണ് സൗത്ത് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗില്‍ രണ്ട് പേരെ നഷ്ടമായെങ്കിലും ന്യൂ സൗത്ത് വെയ്‌ല്‍സ് മൂന്നാം ഓവറില്‍ ജയത്തിലെത്തി. ടൂര്‍ണമെന്‍റില്‍ സൗത്ത് ഓസ്‌ട്രേലിയയുടെ രണ്ടാം തോല്‍വിയാണിത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്