ആവേശം ചോരാതെ ഡര്‍ബന്‍ ടെസ്റ്റ്; ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Published : Feb 15, 2019, 09:17 PM IST
ആവേശം ചോരാതെ ഡര്‍ബന്‍ ടെസ്റ്റ്; ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 83 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. രണ്ട് ദിനം ശേഷിക്കെ 221 റണ്‍ കൂടി നേടിയാല്‍ ലങ്കയ്ക്ക് ആദ്യ ടെസ്റ്റ് വിജയിക്കാം.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 83 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. രണ്ട് ദിനം ശേഷിക്കെ 221 റണ്‍ കൂടി നേടിയാല്‍ ലങ്കയ്ക്ക് ആദ്യ ടെസ്റ്റ് വിജയിക്കാം. എന്നാല്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ ഒരിക്കലും അനായാസമല്ല കാര്യങ്ങള്‍. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 259ന് പുറത്താവുകയായിരുന്നു. സ്‌കോര്‍: 235 & 259. ശ്രീലങ്ക: 191 & 83.

ദിമുത് കരുണാര്തനെ (20), ലാഹിരു തിരിമാനെ (21), കുശാല്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക നഷ്ടമായത്. മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ കുശാല്‍ പെരേര (12), ഒഷാഡോ ഫെര്‍ണാണ്ടോ എന്നിവരാണ് ക്രീസില്‍. കഗിസോ റബാദ, ഡുവാന്നെ ഒലിവര്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. 

ലസിത് എംബുള്‍ഡെനിയയുടെ അഞ്ച് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റുമാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് 55 റണ്‍സെടുത്ത് പുറത്തായി. പിന്നീടാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്നാഹ മത്സരത്തിൽ ജയപ്രതീക്ഷയിൽ ഇന്ത്യ; ശ്രീലങ്ക ഇലവനെതിരെ ജയിക്കാൻ വേണ്ടത് 45 ഓവറിൽ 207 റൺസ്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത; നായകൻ ശുഭ്മാൻ ഗിൽ നെറ്റ്സിൽ തിരിച്ചെത്തി