ഏകദിന ലോകകപ്പ്: 18 കളിക്കാരുടെ ചുരുക്കപ്പട്ടികയുമായി എംഎസ്‌കെ പ്രസാദ്

By Web TeamFirst Published Feb 15, 2019, 8:36 PM IST
Highlights

18 കളിക്കാരുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ഈ കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ലോകകപ്പില്‍ കളിപ്പിക്കുകയെന്നും ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കവെ പ്രസാദ് പറഞ്ഞു.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനായി 18 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. ലോകകപ്പിന് മുമ്പ് ഈ കളിക്കാരുടെ ജോലിഭാരം കുറക്കുന്നത് സംബന്ധിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രസാദ് പറഞ്ഞു.

18 കളിക്കാരുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ഈ കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ലോകകപ്പില്‍ കളിപ്പിക്കുകയെന്നും ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കവെ പ്രസാദ് പറഞ്ഞു.

അതേസമയം, ലോകകപ്പിനുള്ള കളിക്കാര്‍ക്ക് ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ വിശ്രമം അനുവദിക്കാന്‍ തയാറാവുമോ എന്ന ചോദ്യത്തിന് അക്കാര്യം ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ടതാണെന്നായിരുന്നു ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയുടെ മറുപടി. ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളതെന്നും ചൗധരി വ്യക്തമാക്കി. എല്ലാ ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ഫ്രാ‍ഞ്ചൈസികളാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി അവര്‍ നിലപാടെടുക്കണണമെന്നും ചൗധരി ആവശ്യപ്പെട്ടു.

click me!