
ലണ്ടൻ: ഈ വര്‍ഷത്തെ യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ബാഴ്‌സലോണ-ചെൽസി പോരാട്ടവും റയൽമാഡ്രിഡ്-പാരിസ് സെന്റ് ജെർമെയ്ന്‍ മൽസരവുമാണ് ഏറെ ആകര്‍ഷണീയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്‌മറും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് റയൽമാഡ്രിഡ്-പാരിസ് സെന്റ് ജെർമെയ്ന്‍ മൽസരത്തിന്‍റെ സവിശേഷത. ജര്‍മ്മൻ ശക്തികളായ ബയേണിന് ബെസിക്‌റ്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സെവിയ്യയുമാണ് എതിരാളികള്‍. യുവന്റൻസ്-ടോട്ടൻഹാം പോരാട്ടമാണ് മറ്റൊരു സവിശേഷത. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നത് ബേസലായിരിക്കും. എഫ് സി പോര്‍ട്ടോയും ലിവര്‍പൂളും തമ്മിലാണ് മറ്റൊരു മൽസരം. റോമ-ഷാക്‌തര്‍ ഡോണെറ്റ്‌സ്‌ക് പോരാട്ടവും യുവേഫ ചാംപ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിൽ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!