ധോണിയുടെ വിക്കറ്റിന് പിന്നില്‍ കോലിയുടെ സന്ദേശം?!

Web Desk |  
Published : Jul 18, 2018, 12:53 PM ISTUpdated : Oct 02, 2018, 04:25 AM IST
ധോണിയുടെ വിക്കറ്റിന് പിന്നില്‍ കോലിയുടെ സന്ദേശം?!

Synopsis

ധോണിയുടെ വിക്കറ്റിന് പിന്നില്‍ കോലിയുടെ സന്ദേശം?!

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമാവുകയും ചെയ്തു. ഇന്ത്യയുടെ തോല്‍വിയില്‍ 59 പന്തില്‍ 37 റണ്‍സ് നേടിയ ധോണിയാണ് മത്സരത്തിന് ശേഷം വിമര്‍ശിക്കപ്പെട്ടത്. ധോണി മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്നെങ്കില്‍ സ്കോര്‍ മൂന്നൂറ് കടന്നേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

ധോണിയുടെ പ്രകടനത്തില്‍ വന്‍ നിരാശയിലാണ് ആരാധകര്‍. മോശം പ്രകടനം നടത്തിയ ധോണിയെ കോലി പവലിയനിലേക്ക് തിരിച്ചു വിളിച്ചുവെന്നാണ് ആരാധകരുടെ അടക്കം പറച്ചില്‍. സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടി വീഡിയോയില്‍ ഇക്കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനിടയില്‍ അകസ്ര്‍ പട്ടേല്‍ വഴി ധോണിക്കുള്ള സന്ദേശം കോലി നല്‍കി. ഗ്രൗണ്ടില്‍ അകസര്‍ ധോണിയോട് കാര്യം പറഞ്ഞു. അടുത്തതായി നേരിട്ട പന്ത് ഉയര്‍ത്തി അടിച്ച ധോണി പുറത്താവുകയും ചെയ്തു. ഇതാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ സ്കോര്‍  257ല്‍ ഒതുങ്ങിയതോടെ ഇഗ്ലണ്ടിന് വിജയം അനായാസമായിരുന്നു. 44.3  ഓവറില്‍ ഇഗ്ലണ്ട് ലക്ഷ്യം മറികടക്കുകകയായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡൽഹിക്കെതിരെ നിറം മാറി ആര്‍സിബി, ചുവപ്പ് മാറി പച്ച, പക്ഷെ ഇത് വെറുമൊരു ജേഴ്സിയല്ല, അറിയാം ആർസിബിയുടെ ഗ്രീൻ ഡേ
വിക്കറ്റില്ല, ജസ്പ്രിത് ബുംറ ബൗളിംഗ് മാര്‍ക്കര്‍ ദേഷ്യത്തോടെ വലിച്ചെറിയുന്ന വീഡിയോ പുറത്ത്; ആശങ്കയോടെ ആരാധകര്‍