നിഹാല്‍ ഞെട്ടിച്ചു, അവന്‍ ലോക ചാമ്പ്യനാകും; പ്രശംസിച്ച് വിശ്വനാഥന്‍ ആനന്ദ്

Published : Nov 14, 2018, 06:13 PM ISTUpdated : Nov 14, 2018, 06:15 PM IST
നിഹാല്‍ ഞെട്ടിച്ചു, അവന്‍ ലോക ചാമ്പ്യനാകും; പ്രശംസിച്ച് വിശ്വനാഥന്‍ ആനന്ദ്

Synopsis

നിഹാൽ സരിന് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥൻ ആനന്ദിന്‍റെ പ്രശംസ. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ നിഹാൽ ഭാവിയിൽ ലോകചാമ്പ്യൻ ആകുമെന്ന് ആനന്ദ്..

മുംബൈ: മലയാളി താരം നിഹാൽ സരിന് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥൻ ആനന്ദിന്‍റെ പ്രശംസ. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ നിഹാൽ ഭാവിയിൽ ലോകചാമ്പ്യൻ ആകുമെന്ന് ആനന്ദ് പറ‍ഞ്ഞു. 

കൊൽക്കത്തയിൽ നടന്ന റാപ്പിഡ് ചെസ് ടൂർണമെന്‍റിൽ കൗമാര താരമായ സരിൽ പ്രയാസപ്പെടും എന്നാണ് കരുതിയത്. എന്നാല്‍ ടൂർണമെന്‍റിൽ സരിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ലോക ചാമ്പ്യന്‍ പറയുന്നു. വെളുത്ത കരുക്കളുമായി കളിക്കുമ്പോൾ സരിനെ തോൽപിക്കുക എളുപ്പമല്ലെന്നും ആനന്ദ് പറഞ്ഞു. 

സരിനെതിരെ ടൂർണമെന്‍റിൽ ആനന്ദ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. പതിനാല് വയസ്സിൽ താഴെയുള്ളവരുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനാണ് സരിൻ. ലോക ചാമ്പ്യനാകുകയാണ് തന്‍റെ ലക്ഷ്യമെന്ന് നിഹാല്‍ മത്സരശേഷം കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു